അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് വിദഗ്ധ സമിതി

അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ ഹിൻഡൻബർഗ്, അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ആറംഗ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. മെയ് 12 ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വാദം കേൾക്കുന്നതിനായി വിഷയം പരിഗണിച്ചിച്ചിട്ടുണ്ട്.

അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസിയായ ഹിൻഡൻബർഗ് റിസർച്ച് കമ്പനി ജനുവരി 24-നാണ് അദാനി ഗ്രൂപ്പിനെതിരെയുള്ള റിപ്പോർട്ട് പുറത്ത് വിട്ടത്. കള്ളപ്പണം വെളുപ്പിക്കൽ മുതൽ ഓഹരികളിൽ കൃത്രിമം കാട്ടിയതടക്കം ഗുരുതരമായ നിരവധി ആരോപണങ്ങളാണ് ഈ റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിന് നേരെ ഉണ്ടായിരുന്നത്. അദാനി സാമ്രാജ്യം ഗൗതം അദാനി കെട്ടിപ്പടുത്തത് ഓഹരിയിൽ കൃത്രിമം കാണിച്ചും മറ്റ് ചില തട്ടിപ്പുകൾ നടത്തിയുമാണെന്നാണ് ഹിൻഡൻബർഗ് കണ്ടെത്തൽ.

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി തന്നെ ആറംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. സമിതിയംഗങ്ങളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇത് സുപ്രീംകോടതി സ്വീകരിച്ചില്ല. വിശദമായ അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു കോടതിയുടെ നിർദേശം. ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ, മാർച്ച് 2-ലെ ഉത്തരവ് പ്രകാരം സുപ്രീംകോടതി ചൂണ്ടിക്കാണിച്ച എല്ലാ വിഷയങ്ങളിലും സമിതി അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ടോ, അല്ലെങ്കിൽ അതിന്റെ കണ്ടെത്തലുകൾ അവസാനിപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യങ്ങൾ ഇപ്പോഴും വ്യകതമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News