കോട്ടയത്ത് ഭ്രൂണം കു‍ഴിച്ചിട്ട സംഭവം, ഡൽഹി സ്വദേശിനിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കും

കോട്ടയം വൈക്കം തലയാഴത്ത് അതിഥി തൊഴിലാളി ഭ്രൂണം കുഴിച്ചിട്ട സംഭവത്തില്‍ ഡൽഹി സ്വദേശിനിയെ  വിദഗ്ധ പരിശോധനയ്ക്കു വിധേയയാക്കും. കോട്ടയം മെഡിക്കൽ കോളജിൽ ആണ് പരിശോധന.  ഭ്രൂണ അവശിഷ്ടം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. വീടിനു സമീപത്തെ കുളത്തിന്റെ കരയിൽ കുഴിച്ചിട്ട അവശിഷ്ടം ഫൊറൻസിക് വിദഗ്ധരും ഡോക്ടറുമടങ്ങുന്ന സംഘത്തിന്റെ മേൽനോട്ടത്തിലാണു പുറത്തെടുത്തത്.

ഫൊറൻസിക് വിദഗ്ധന്റെ സ്ഥല പരിശോധനയ്ക്കു ശേഷമായിരുന്നു പൊലീസ് നടപടി. ഭ്രൂണ അവശിഷ്ടം കുഴിച്ചിട്ട ബംഗാൾ സ്വദേശിയും സഹോദരനും തന്നെയാണ് അവശിഷ്ടങ്ങൾ പുറത്തെടുത്തത്. ഇവ വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് അയയ്ക്കും.

ബുധനാഴ്ച രാത്രിയാണ് ഡൽഹി സ്വദേശിനിയായ യുവതിക്ക് ഗർഭമലസിയത്. അയൽവാസിയായ സ്ത്രീയെ സഹായത്തിന് വിളിക്കുകയും പിന്നീട് അവശിഷ്ടങ്ങൾ വീടിനു സമീപം കുഴിച്ചിടുകയും ചെയ്തു. അയൽവാസിയായ സ്ത്രീ ആശാവർക്കറെ അറിയിച്ചതോടെയാണ് സംഭവത്തിൽ പൊലീസ് ഇടപെട്ടത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News