കുനോ നാഷണൽ പാർക്കിലെ ചീറ്റകളുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് വിദഗ്ധർ

കുനോ നാഷണൽ പാർക്കിലെ ചീറ്റകളുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റ പ്രൊജക്ടുമായി ബന്ധപ്പെട്ട വിദഗ്ധർ. 20 എണ്ണത്തിൽ അഞ്ച് മുതൽ ഏഴ് ചീറ്റകൾക്ക് വരെയാണ് അതിജീവിക്കാൻ കഴിയുക. ആകെയുള്ള എണ്ണത്തിന്റെ കാൽഭാഗത്തിൽ അധികം മരണപ്പെട്ട സാഹചര്യത്തിൽ ഈ വർഷം അവസാനത്തോടെ കൂടുതൽ മരണങ്ങളുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ച പദ്ധതി ലോകത്തിലെ ആദ്യത്തെ ഏറ്റവും വലിയ വന്യജീവി കൈമാറ്റമാണെന്നിരിക്കെ, ചീറ്റകളുടെ മരണനിരക്ക് സാധാരണയുള്ള പരിധിക്കുള്ളിലാണെന്നും അവർ പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ 1966-ൽ ചീറ്റയെ എത്തിച്ചതുമുതൽ ഇതുവരെ 200 എണ്ണം ചത്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Also Read: ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലുള്ള മെഴുകുതിരി സ്റ്റാൻഡിൽ നിന്നും തീ ആളിക്കത്തി; പന്തല്‍ കത്തി

ഇന്ത്യയിൽ ഇത്രയും വലിയ നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും ചീറ്റ പദ്ധതി സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ ആകെയുള്ള ചീറ്റകളുടെ എണ്ണത്തിൽ 40 ശതമാനവും ദക്ഷിണാഫ്രിക്കയിലും നമീബിയയിലുമാണ് ഉള്ളത്. ആഗോളതലത്തിൽ ചീറ്റയുടെ എണ്ണം കുറഞ്ഞുവരുന്നതിനാൽ, രാജ്യത്തിനകത്തും പുറത്തും ഇവയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ദക്ഷിണാഫ്രിക്ക സ്വീകരിച്ചിരുന്നു. എന്നാൽ ഇവയുടെ എണ്ണം ഇപ്പോൾ വർഷത്തിൽ 8 ശതമാനം വെച്ച് വർധിക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അധികമായി വർഷത്തിൽ 40 മുതൽ 60 ചീറ്റകൾ വരെ ഉണ്ടാകുന്നുണ്ട്.

Also Read: ‘ഓന്‍ പോയിട്ട് വരട്ടെടോ’ എന്നായിരുന്നു നായനാര്‍ പറഞ്ഞതത്രെ, എല്ലാ മുഖ്യമന്ത്രിമാരും എനിക്ക് വലിയ സ്നേഹം നല്‍കിയിട്ടുണ്ട്: ടോമിൻ തച്ചങ്കരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News