ഫ്‌ളക്‌സില്‍ സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്റ്; പരാതി നല്‍കി എല്‍ഡിഎഫ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇരിങ്ങാലക്കുടയില്‍ ഉയര്‍ത്തി ഫ്‌ളക്‌സാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. അന്തരിച്ച നടനും ഇടതു എംപിയുമായിരുന്ന ഇന്നസെന്റിന്റെ ചിത്രത്തിനൊപ്പം സുരേഷ് ഗോപി നില്‍ക്കുന്ന ചിത്രമാണ് ഫ്‌ളക്‌സിലുള്ളത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും എല്‍ഡിഎഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നല്‍കി. തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയ സുരേഷ് ഗോപിക്കും ബിജെപി ക്കും എതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

ALSO READ: ശൈലജ ടീച്ചർക്കെതിരായ അധിക്ഷേപം; സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്

തങ്ങളുടെ അനുവാദത്തോടെയല്ല ഫ്‌ളക്‌സില്‍ ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്‌ലക്‌സിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിഷേധം അറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പലരും ഇതിനെതിരെ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.

ALSO READ: സൗദിയിൽ പുത്തൻ പരിഷ്കരണം; സിനിമാ പ്രേമികൾക്ക് ഇത് സന്തോഷ വാർത്ത…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News