പിറവത്ത് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി

പിറവത്ത് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. നഗരസഭാ ഹെൽത്ത് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ  അഞ്ച് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

മഴക്കാല പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി പിറവം നഗരസഭ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. നഗരസഭാ പരിധിയിൽ
ഹെൽത്ത് വിഭാഗം നടത്തിയ റെയ്ഡിൽ 5 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.

Also Read : ജുഡീഷ്യറി എനിക്ക് വിശുദ്ധ പശു : ക്ഷോഭിച്ച് ഗവർണർ

ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ, ഹെൽത്ത് സൂപ്പർവൈസർ ഹബീബ്, ഹെൽത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി. പഴകിയ ഇറച്ചി , മീൻ, ദിവസങ്ങളായി ഉപയോഗിക്കുന്ന എണ്ണ എന്നിവ കണ്ടെടുത്ത് നശിപ്പിച്ചതായി ഹെൽത്ത് സൂപ്പർവൈസർ ഹബീബ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് നഗരസഭയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News