തക്കാളി വില വർധനവ് താത്ക്കാലിക പ്രതിഭാസമെന്ന് വിശദീകരണം

തക്കാളി വില വർധിക്കുമ്പോൾ​ വിശദീകരണവുമായി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ രംഗത്ത്​​. തക്കാളി വിലക്കയറ്റം താൽക്കാലികമാണെന്ന്​ കേന്ദ്ര ഉപഭോക്​തൃകാര്യ സെക്രട്ടറി രോഹിത്​ കുമാർ സിങ്​ പറയുന്നു. രാജ്യത്ത്​ എല്ലാ വർഷത്തിലും ഈ സമയം ഇത്തരമൊരു പ്രതിഭാസം സ്ഥിരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: കൂടുതൽ പെൻഷൻ ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക;ഇനിയൊരു അവസരം ഉണ്ടാകില്ല;അവസാന തീയതി പ്രഖ്യാപിച്ചു

തക്കാളി വേഗം നശിച്ചുപോകുന്ന ഒരു പച്ചക്കറി ഇനമാണ്. കനത്ത മഴ കാരണം തക്കാളിയുടെ വിതരണം പലയിടങ്ങളിലും തടസപ്പെട്ടിട്ടുണ്ട്​. വില വർധനവ് താൽക്കാലിക പ്രതിഭാസമാണ്​. വില ഉടൻ കുറയും. എല്ലാവർഷവും ഈ സമയം ഇത്തരമൊരു പ്രതിഭാസം സംഭവിക്കാറുണ്ടെന്നും രോഹിത്​ കുമാർ സിങ് ദേശീയമാധ്യമതേതാട്​ പറഞ്ഞു.

അതേ സമയം, ചില്ലറവിപണിൽ 40 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു കിലോഗ്രാം തക്കാളി വില 100 രൂപയും കടന്നു. കർണാടകയിൽ നിന്നാണ് മുംബൈ വിപണിയിലേക്കുള്ള തക്കാളി കൂടുതലായി എത്തിക്കുന്നത്. അവിടെ മഴയെത്തുടർന്ന് ഉൽപാദനവും വരവും കുറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞിട്ടുണ്ട്. ഇതാണ് വില കൂടാൻ കാരണം.

ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തക്കാളി ഉത്പാദനം കുറഞ്ഞു. ഇപ്പോൾ ബാംഗ്ലൂരിൽ നിന്നാണ് പല സംസ്ഥാനങ്ങൾക്കും തക്കാളി ലഭിക്കുന്നത്. കഴിഞ്ഞ മഴയിൽ നിലത്ത് പടർത്തിയിരുന്ന തക്കാളിച്ചെടികൾ നശിച്ചു. പകരം താങ്ങു കൊടുത്ത് ലംബമായി വളരുന്ന ചെടികൾ മാത്രം അതിജീവിച്ചു. ഇതും വില കൂടാൻ കാരണമായി എന്ന് കർഷകർ പറയുന്നു.

മെയ് മാസത്തിൽ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിൻറെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു. തക്കാളി വിലയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം, പണപ്പെരുപ്പം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണപ്പെരുപ്പ പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടിയതായിട്ടാണ് റിപ്പോർട്ടുകൾ​.

Also Read: മണിപ്പൂര്‍ കലാപം; കേന്ദ്ര സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങള്‍ പാളുന്നു

തക്കാളിയുടെ വില മെയ് മാസത്തിൽ കുറഞ്ഞത് കാരണം കർഷകർ കൃഷി ഉപേക്ഷിച്ചിരുന്നു. ഇതും ഇപ്പോഴത്തെ മോശമായ ഉത്പാദനത്തിന് കാരണമായി. വില ആദായകരമല്ലാത്തതിനാൽ കർഷകർ കീടനാശിനികൾ തളിക്കുകയോ വളങ്ങൾ ഉപയോഗിക്കുകയോ ചെയ്തില്ല. ഇത് കീടങ്ങളുടെയും രോഗത്തിൻറെയും വർധനവിന് കാരണമാവുകയും ഉത്പാദനം കുറയുകയും ചെയ്തു. കഴിഞ്ഞ വർഷം ഉയർന്ന വില ലഭിച്ച പയർ കൃഷിയിലേക്ക് ഭൂരിഭാഗം കർഷകരും മാറിയതും പ്രതിസന്ധിക്ക്​ കാരണമായി എന്നാണ് വിലയിരുത്തലുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News