സിനിമാ മേഖലയിലെ ചൂഷണം; പ്രത്യേക അന്വേഷണസംഘം നാളെ യോഗം ചേരും

സിനിമാ മേഖലയിലെ ചൂഷണത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം നാളെ യോഗം ചേരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും അന്വേഷണപരിധിയിലുണ്ട്. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരെ അന്വേഷണസംഘം കാണും. അന്വേഷണസംഘം ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തും.

ALSO READ:‘ലൈംഗിക ചുഷണം അനുഭവിച്ചിട്ടില്ല, പക്ഷേ കരാര്‍ ഒപ്പിട്ട പല മുഖ്യധാരാ സിനിമകളില്‍ നിന്നുവരെ തന്നെ ഒഴിവാക്കിയിട്ടുണ്ട്’: പ്രിയങ്ക

വനിത ഉദ്യോഗസ്ഥരാകും ഇവരുടെ മൊഴി രേഖപ്പെടുത്തുക. പരാതിയുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. പോക്‌സോ കുറ്റമാണെങ്കില്‍ പരാതിയില്ലാതെയും കേസെടുക്കും. ജസ്റ്റിസ് ഹേമയില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കുമെന്നാണ് വിവരം.

ALSO READ:‘ആ കൊച്ചെന്തൊരു മിടുക്കിയാണെന്ന് ഉര്‍വശി ചേച്ചി പറഞ്ഞു’; പാര്‍വ്വതിയൊക്കെയുള്ള കാലഘട്ടത്തില്‍ ജീവിക്കുന്നത് അഭിമാനമെന്ന് മാല പാര്‍വ്വതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News