മഞ്ചേരിയിൽ അന്ധവിശ്വാസത്തിൻ്റെ മറവിൽ ചൂഷണം: വനിത കമ്മീഷൻ റിപ്പോർട്ട് തേടി

KERALA WOMENS COMMISION

മലപ്പുറം മഞ്ചേരിയിൽ ഒരു വീട് കേന്ദ്രീകരിച്ച് അന്ധവിശ്വാസത്തിൻ്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായ പരാതിയിൽ കേരള വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൻമേലാണ് മഞ്ചേരി പോലീസ്, മലപ്പുറം ജില്ല വനിത പ്രൊട്ടക്ഷൻ ഓഫീസർ, ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

പെൺകുട്ടികൾ അടക്കമുള്ള സ്ത്രീകളെ അന്ധവിശ്വാസക്കാരാക്കുകയും അതിൻ്റെ മറവിൽ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നത്. ഈ കേന്ദ്രത്തിൽ നിന്നും പെൺകുട്ടികൾ അടക്കമുള്ളവരെ രക്ഷിച്ച, മഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തകരാണ് ഇന്ന് മലപ്പുറം ജില്ലാ കളക്ടറേറ്റ് ഹാളിൽ നടന്ന കേരള വനിതാ കമ്മീഷൻ അദാലത്തിൽ പരാതിയുമായി എത്തിയത്.

ALSO READ; കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

ഇക്കാര്യത്തിൽ അടിയന്തര ഇടപെടലും നിയമപരമായ നടപടിയും സ്വീകരിക്കാൻ വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി നിർദ്ദേശം നൽകി.അന്ധവിശ്വാസവും അനാചാരവും വ്കമാകുന്നത് തടയാൻ .ശക്തമായ ഒരു നിയമം ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് ഇത് തെളിയിക്കുന്നു. നിയമ നിർമ്മാണത്തിനായി സർക്കാർ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News