ചൈനയിലെ കെമിക്കൽ പ്ലാന്റിൽ സ്ഫോടനം; 5 മരണം

കിഴക്കൻ ചൈനയിലെ സിനോചെം കെമിക്കൽ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് മരണം. സംഭവശേഷം ഒരാളെ കാണാതാവുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഷാൻഡോങ് പ്രവിശ്യയിലെ ലിയോചെങ് നഗരത്തിലെ ലക്സി കെമിക്കൽസിന്റെ ഹൈഡ്രജൻ പെറോക്സൈഡ് ഉൽപ്പാദന മേഖലയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. നിലവിൽ പ്ലാന്റിലെ തീ അണച്ചിട്ടുണ്ട്.

പരുക്കേറ്റയാൾ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. അപകടകാരണം അന്വേഷിച്ചുവരികയാണെന്നും സ്ഫോടനം ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News