ദില്ലി പ്രശാന്ത് വിഹാറിൽ സ്ഫോടനം

DELHI

ദില്ലി പ്രശാന്ത് വിഹാറിൽ സ്ഫോടനം.പിവിആർ സിനിമ തിയേറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് രാവിലെ 11 .48 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

സ്ഫോടന വിവരം ലഭിച്ചയുടൻ തന്നെ പൊലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്ത് എത്തിയിരുന്നു. നിലവിൽ ഇവിടെ പൊലീസും ഫോറൻസിക് സംഘവും പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

ALSO READ; മധ്യപ്രദേശിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു

പ്രശാന്ത് വിഹാറിലെ ഒരു പാർക്കിൻ്റെ സമീപമാണ് ഇന്നത്തെ സ്ഫോടനം ഉണ്ടായിരിരക്കുന്നത്. സ്ഥലത്ത് നടത്തിയ പരിശോധനയിൽ വെള്ള നിറത്തിലുള്ള ഒരു പൊടി കണ്ടെത്തിയിട്ടുണ്ട്. മുൻപ് സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം ഉണ്ടായപ്പോഴും സമാനമായ പൊടി കണ്ടെത്തിയിരുന്നു.

അടുത്തിടെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു. സ്‌കൂളിന്റെ മതിലിനടക്കം സ്ഫോടനനത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല.ഇതിന് പിന്നാലെയാണ് ഇതേ സ്ഥലത്ത് മറ്റൊരു സ്ഫോടനം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സിആർപിഎഫ് സ്കൂളിന് ഒന്നര കിലോമീറ്റർ അകലെയാണ് ഇന്ന് സ്ഫോടനം നടന്നത്.

ENGLISH NEWS SUMMARY: Explosion in Delhi’s Prashant Vihar. The explosion took place near the PVR cinema theater. The explosion took place around 11.48 this morning. No one was injured in the incident.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here