തുമ്പ കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി; ആളപായമില്ല

തുമ്പ കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി. റെഡിമിക്സ് ഫാക്ടറിയിലെ യന്ത്രഭാഗങ്ങൾ തെറിച്ച് ജനവാസ മേഖലയിൽ വീണു. സമീപത്തെ മൂന്നു നില വീടിൻ്റെ ജനലിലാണ് യന്ത്രഭാഗം തെറിച്ചു വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Also read:20 വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ്; നാഗാലാന്റില്‍ ഇത് നിര്‍ണായകം?

ഉച്ചയ്ക്ക് 12 മണിയോടെ കൂറ്റൻ ടണലായ സൈലോയുടെ അമിത മർദ്ദത്തിൽ മേൽ മൂടി പൊട്ടിത്തെറിക്കുകയായിരുന്നു.ഇതിൻ്റെ ഒരു ഭാഗമാണ് സമീപത്തെ വീട്ടിലേയ്ക്ക് തെറിച്ചു വീണത്. വീടിൻ്റെ മൂന്നാം നിലയിലെ ജനലിലേക്കാണ് ഈ ഇരുമ്പു ഭാഗം വീണത്. ജനൽ തകർത്ത് ഇത് താഴെ റോഡിലേക്ക് വീഴുകയായിരുന്നു.

Also read:ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണ് ഒരാള്‍ മരിച്ച സംഭവം : കേന്ദ്രത്തിനെതിരായ വാര്‍ത്തകളിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ പരിഹസിച്ച് കെജെ ജേക്കബ്

റോഡിൽ ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. തുടർന്ന് പ്രദേശവാസികൾ പ്രതിഷേധിക്കുകയായിരുന്നു. ആർ എം സി എന്ന കോൺക്രീറ്റ് റെഡിമിക്സ് സ്ഥാപനത്തിന്റെ പ്ലാൻ്റിലായിരുന്നു സംഭവം. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News