ഗുജറാത്തിലെ വദോദരയിലെ കൊയാലി പ്രദേശത്തുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റിഫൈനറിയില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടിച്ചു. സംഭവത്തില്‍ ഇതുവരെ ആര്‍ക്കും ഇതുവരെ വലിയ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ട്രാഫിക്ക് ഡിസിപി ജ്യോതി പട്ടേല്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ALSO READ: കിടിലോൽക്കിടിലം! സോഷ്യൽ മീഡിയയിൽ വൈറലായി അശ്വിന്റെ ‘സാവുസായ്’
ബച്വ സര്‍പഞ്ച് അജിത് പട്ടേലാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് റിഫൈനറി അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ തീയണയ്ക്കുന്ന പ്രവര്‍ത്തനങ്ങളിലായതിനാല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. സ്‌ഫോടനത്തില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന വിവരം മാത്രമാണ് അറിയാന്‍ സാധിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ഫാക്ടറിയിലെ പുകപടലങ്ങള്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറം വരെ പടര്‍ന്നു. സംഭവസമയമുണ്ടായിരുന്ന ജീവനക്കാരെ സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റി.
ALSO READ: സേഫ്റ്റിയാണ് ഞങ്ങളുടെ മെയിൻ എന്നു പറയുന്ന ടാറ്റയുടെ ഏറ്റവും സേഫ്റ്റി കുറഞ്ഞ കാർ ഏതെന്ന് അറിയാമോ?
2021 ഡിസംബറില്‍ പശ്ചിമബംഗാളിലെ പുര്‍ബ മെദിനിപൂര്‍ ജില്ലയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹല്‍ദിയ റിഫൈനറിയില്‍ തീപിടിത്തത്തെ തുടര്‍ന്ന് നാല്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here