ദില്ലിയില്‍ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം; പൊലീസ് സംഘം സ്ഥലത്തെത്തി

ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി. വൈകുന്നേരം എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം കേട്ടതായി ഫോണ്‍കോള്‍ ലഭിച്ചുവെന്ന് ദില്ലി പൊലീസ് സ്ഥിരീകരിച്ചു. പൊട്ടിത്തെറി ശബ്ദം പ്രദേശത്ത് നിന്ന് കേട്ടതായി പ്രദേശത്തെ ജനങ്ങങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായി ഇസ്രയേല്‍ എംബസി വക്താവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

READ ALSO:എസ്എഫ്ഐയുടെ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയായ ബേസിലും കെഎസ്‌യു പ്രതിനിധിയായ എലിസബത്തും; രാഷ്ട്രീയത്തെ കുറിച്ച് ബേസിൽ പറയുന്നു

ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം വലിയ ശബ്ദം കേട്ടതായി ഇസ്രയേല്‍ വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എംബസി ജീവനക്കാര്‍ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രി അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഫയര്‍ഫോഴ്സിന്റെ അറിയിപ്പ് പ്രകാരം കണ്‍ട്രോള്‍ റൂമിലാണ് ഫോണ്‍കോള്‍ ആദ്യമെത്തിയത്. ഫോണ്‍കോള്‍ ലഭിച്ച വിവരം ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് സ്ഥിരീകരിച്ചു.

READ ALSO:പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍; അര്‍ജുന-ഖേല്‍രത്ന പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News