മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാദിലെ എംഐഡിസിയിലെ ബ്ലൂ ജെറ്റ് ഹെല്‍ത്ത് കെയര്‍ ഫാക്ടറിയില്‍ കഴിഞ്ഞ ദിവസമാണ് പൊട്ടിത്തെറിയുണ്ടായത്.
READ ALSO:50 -ഓളം വിദ്യാർത്ഥികൾക്ക് നേരെ പ്രിൻസിപ്പാളിന്റെ ലൈംഗികാതിക്രമം; അധ്യാപികയും കൂട്ടുനിന്നതായി പരാതി
തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 11 പേരെ കാണാതായിരുന്നു. സംഭവം നടക്കുമ്പോള്‍ 57ഓളം തൊഴിലാളികളാണ് കമ്പനിയിലുണ്ടായിരുന്നത്. അവരില്‍ 46 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും 11 പേര്‍ കുടുങ്ങികിടക്കുകയായിരുന്നു.
READ ALSO:ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായുഗുണനിലവാര സൂചിക 500ന് മുകളില്‍
ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും നാല് പേരെ ഇനിയും കാണാനില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചത്. ഇവരെല്ലാം പ്ലാന്റിലെ തൊഴിലാളികളാണെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here