പൂന്തോട്ടത്തിലുള്ളത് ഡമ്മി ബോംബെന്ന് കരുതി വീട്ടുകാർ; 100 വർഷം പഴക്കമുള്ള സ്ഫോടനശേഷിയുള്ള മിസൈലെന്ന് പരിശോധനയിൽ

പൂന്തോട്ടത്തിൽ വച്ചിരിക്കുന്നത് സ്ഫോടനശേഷിയുള്ള ഒരു ബോംബാണെന്ന് അറിഞ്ഞത് ഏറെ നാളുകൾക്ക് ശേഷം. യുകെ -യിലാണ് ഇത്തരമൊരു സംഭാവമുണ്ടായിരിക്കുന്നത്. പെംബ്രോക്‌ഷെയറിലെ മിൽഫോർഡ് ഹേവനിൽ നിന്നുള്ള സിയാന്റെയും ജെഫ്രി എഡ്വേർഡിന്റെയും വീട്ടിലെ പൂന്തോട്ടത്തിൽ ഒരു മിസൈലുണ്ടായിരുന്നു.ഭം​ഗിക്ക് വേണ്ടി വയ്ക്കാം എന്ന് ദമ്പതികൾ കരുതിയിരുന്നത്. ഡമ്മി ബോംബാണ് എന്നാണ് കരുതിയത്.

അങ്ങനെ വർഷങ്ങളായി മിസൈൽ പൂന്തോട്ടത്തിലിരുന്നു. പൂന്തോട്ടത്തിലെ പണിയെല്ലാം കഴിയുമ്പോൾ കരണ്ടിയിലെ മണ്ണ് തട്ടിക്കളയാൻ വേണ്ടി താൻ ആ മിസൈലിൽ തട്ടാറുണ്ടായിരുന്നു എന്ന് എഡ്വാർഡ് പറയുന്നു. ഒരു പൊലീസുകാരനാണ് ഒരു ദിവസം അവരോട് പറഞ്ഞത് ഈ മിസൈൽ ഉള്ള കാര്യം പ്രതിരോധ മന്ത്രാലയത്തിൽ അറിയിക്കണം എന്ന്. ആ രാത്രി തങ്ങൾ ഒരു പോള കണ്ണടച്ചിട്ടില്ല എന്ന് എഡ്വാർഡ് പറയുന്നു. പിറ്റേ ദിവസം ആ ബോംബ് സ്ഫോടനശേഷിയുള്ളതാണ് എന്നറിയുകയും അത് നിർവീര്യമാക്കാൻ ആളുകളും എത്തുകയായിരുന്നു. അവരോട് ആ സമയത്ത് തങ്ങൾ വീട്ടിൽ നിന്നും മാറുന്നില്ല എന്നും അവിടെത്തന്നെ നിന്നോളാം എന്നും എഡ്വാർഡ് പറഞ്ഞിരുന്നു.

also read: വിറ്റാമിൻ കുറവുകൾ ചർമത്തിൽ വരൾച്ച, കരുവാളിപ്പ് എന്നിവയ്ക്ക് കാരണമാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശേഷം ഒരു ഉപയോഗശൂന്യമായ ക്വാറിയിലേക്ക് ബോംബ് കൊണ്ടുപോവുകയും അഞ്ച് ടൺ മണലിൽ ബോംബ് കുഴിച്ചിട്ട ശേഷം പൊട്ടിത്തെറിപ്പിക്കുകയും ആയിരുന്നു. ബോംബിന് ചെറിയ ചാർജ്ജേ ഉള്ളൂ എന്ന് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

19 -ാം നൂറ്റാണ്ടിലേതാണ് ഈ ബോംബ്. നേരത്തെ വീടിന്റെ ഉടമകളായിരുന്ന മോറിസ് കുടുംബമാണ് ഇതിന്റെ ചരിത്രത്തെ കുറിച്ച് തന്നോട് പറഞ്ഞതെന്നും 1982 ലാണ് വീട് വാങ്ങിയതെന്നും എഡ്വാർഡ് പറഞ്ഞു. എന്നാൽ, 100 വർഷം മുമ്പ് തന്നെ ആ ബോംബ് അവിടെയുണ്ടായിരുന്നു. അത് തങ്ങളുടെ വീടിന്റെയും ജീവിതത്തിന്റെയും ഒരു ഭാ​ഗമായിരുന്നുവെന്നും മിസൈൽ പോയത് ദമ്പതികൾക്ക് വലിയ സങ്കടമുണ്ടാക്കിയെന്നുമാണ് ഇരുവരും പറയുന്നത്.

also read: തിരുവനന്തപുരം സൗത്ത് തുമ്പയില്‍ തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News