പൊട്ടിത്തെറിച്ച ഹോം തീയേറ്ററിനുള്ളിൽ സ്‌ഫോടക വസ്തുക്കൾ എന്ന് പൊലീസ്; സമ്മാനിച്ചത് മുൻ കാമുകൻ

ഛത്തീസ്ഗഢിലെ കബീര്‍ധാമില്‍ ഹോംതിയേറ്റര്‍ മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. വധുവിന്റെ മുൻ കാമുകൻ സര്‍ജു ആണ് പിടിയിലായത്. കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പകയിലാണ് ഹോംതീയേറ്ററിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് ഇത് സമ്മാനമായി നൽകിയതെന്ന് പൊലീസ് പറഞ്ഞു. കബീര്‍ധാം സ്വദേശിയായ ഹേമേന്ദ്ര മെരാവി(22) സഹോദരന്‍ രാജ്കുമാര്‍(30) എന്നിവരാണ് ഹോംതിയേറ്റര്‍ മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ച് മരിച്ചത്.

പൊട്ടിത്തെറിയില്‍ വീട്ടിലെ മുറിയിലെ ചുമരും മേല്‍ക്കൂരയും തകര്‍ന്നിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഹോം തിയേറ്റര്‍ സിസ്റ്റത്തിനുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. ഇതോടെ വിവാഹത്തിന് സമ്മാനം നല്‍കിയവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇതില്‍ നിന്നാണ് നവവധുവിന്റെ മുന്‍കാമുകനാണ് ഹോം തിയേറ്റര്‍ സമ്മാനിച്ചതെന്ന് വ്യക്തമായത്. വീട്ടിലുണ്ടായിരുന്ന ഒന്നരവയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ക്ക് അപകടത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News