ഒഡീഷയില്‍ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 132ലധികം പേര്‍ക്ക് പരുക്ക്. ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയ ബാലസോറില്‍ കോറോമന്‍ഡല്‍ എക്‌സ്പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
132 injured after Coromandel Express derails in Odisha’s Balasore
Read @ANI Story | https://t.co/QMTY73DcZo#CoromandelExpress #Odisha #Balasore #accident pic.twitter.com/ZNr9lUbEez
— ANI Digital (@ani_digital) June 2, 2023
റെയില്‍വെ അധികൃതരും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവരരെ ബാലസോറിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റുന്നു. ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.
പാളം തെറ്റിയ കോറോമന്‍ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റി ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ട്. ബോഗികളില്‍ യാത്രക്കാരെ പുറഞ്ഞെടുക്കാന്‍ ശ്രമം തുടരുന്നു.
കൂട്ടിയിടിയില്‍ കോറോമന്‍ഡല്‍ എക്സ്പ്രസിന്റെ പാളം തെറ്റി. ബോഗിക്കുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ഒഡീഷ മുഖ്യമന്ത്രി, സംസ്ഥാന മന്ത്രി പ്രമീള മാലിക്കിനോടും സ്പെഷ്യൽ റിലീഫ് കമ്മീഷണറോഡും അപകട സ്ഥലത്ത് ഉടൻ എത്താൻ നിർദ്ദേശിച്ചു.
പാളം തെറ്റിയ ബോഗികൾ മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ ഹൗറ ട്രെയിനും ഇടിച്ചു. ഈ ട്രെയിനിന്റെ നാല് ബോഗികൾ പാളം തെറ്റി.
Coromandel Express derails near Bahanaga station in Odisha’s Balasore; several boggies skid off the track #CoromandelExpress #Odisha #TrainAccident pic.twitter.com/ab75KgPZIr
— Gagandeep Singh (@Gagan4344) June 2, 2023
ബാലസോര്‍ ആശുപത്രിയില്‍ മാത്രം 47 പേരാണ് ചികിത്സയിലുള്ളത്. ഒഡീഷ സര്‍ക്കാര്‍, റെയില്‍വേ എന്നിവരുമായി ആശയവിനിമയം നടത്തിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി അറിയിച്ചു.
ബാഗനാഗ റെയില്‍വേ സ്റ്റേഷനില്‍ രാത്രി 7.20 ഓടെയാണ് അപകടം നടന്നത്. അടിയന്തര നടപടികള്‍ സ്വീകരിച്ചെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു. മൂന്ന് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here