കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

ഗവർണർക്ക് വീണ്ടും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. കേരള സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് 15 അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും നാമനിര്‍ദ്ദേശം പിന്‍വലിക്കാന്‍ ചാന്‍സലര്‍ക്ക് നിയമപരമായ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സെനറ്റംഗങ്ങള്‍ കോടതിയെ സമീപിച്ചത്.

സെനറ്റ് യോഗത്തില്‍ പങ്കെടുത്തില്ലെന്ന കാരണത്താല്‍ പ്രീതി നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയത് . ഗവര്‍ണറുടെ നോട്ടിഫിക്കേഷനിലെ പ്രീതി പരാമര്‍ശത്തെ വാദത്തിനിടെ നേരത്തേ കോടതി വിമര്‍ശിച്ചിരുന്നു. പ്രീതി വ്യക്തിപരമല്ലെന്നും വ്യക്തിയെ ഇഷ്ടമല്ലാത്തതിന്റെ പേരില്‍ പ്രീതി പിന്‍വലിക്കാനാവില്ലെന്നും കോടതി വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News