ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീർ മഠത്തിൽ സംവിധാനം ചെയ്യുന്ന ജയിലർ സിനിമയുടെ റിലീസ് മാറ്റിവച്ചു. പേരിനെ ചൊല്ലി വിവാദങ്ങൾ ഉടലെടുത്തതോടെ രജനി ചിത്രം ജയിലറിനൊപ്പം തന്നെ ധ്യാൻ ചിത്രവും പ്രദർശിപ്പിക്കും എന്ന തീരുമാനമാണ് റിലീസ് മാറ്റിവച്ചുകൊണ്ട് സംവിധായകൻ സക്കീർ മഠത്തിൽ തിരുത്തിയത്. എല്ലാം നല്ല രീതിയിൽ പോകാനായിട്ട് സിനിമയുടെ റിസീസ് ഒരാഴ്ച മുന്നോട്ട് നീക്കിയിട്ടുണ്ടെന്ന് സക്കീർ മഠത്തിൽ പറഞ്ഞു. തിയേറ്ററുകാരും, ഫിയോക്ക് എന്ന സംഘടനയും തന്നോട് സിനിമയുടെ നല്ലതിനുവേണ്ടി റിലീസ് കുറച്ച് നീക്കിവെക്കുന്നതാണ് നല്ലതെന്ന് പറഞ്ഞെന്നും, തിയേറ്ററുകാരെയൊക്കെ നമുക്ക് നാളെയും ആവശ്യമുള്ളതാണെന്നും സംവിധായകൻ പറഞ്ഞു.
ALSO READ: കൃത്യമായി വെള്ളം കുടിക്കാം, ആരോഗ്യം നിലനിര്‍ത്താം
സക്കീർ മഠത്തിൽ പറഞ്ഞത്
ജയിലർ എന്ന രണ്ട് ചിത്രങ്ങൾ തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഒരു ലോറിയും കാറും പോലെയുള്ള വലുപ്പ വ്യത്യാസം ഈ രണ്ട് ചിത്രങ്ങൾ തമ്മിലുണ്ട്. ആർട്ടിസ്റ്റിന്റെ കാര്യത്തിലായാലും ബഡ്ജറ്റിന്റെ കാര്യത്തിലായാലും. ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമല്ല. ജയിലർ എന്ന പേരിൽ ഒരു അവകാശം, അതായിരുന്നു ഞങ്ങൾക്ക് വേണ്ടിയിരുന്നത്. ഇപ്പോൾ അവരുടെ ഭാഗത്തുനിന്നും ഒരു അയവു വന്നിട്ടുണ്ട്. അവരായിരുന്നു കേസ് കൊടുത്ത്, ഇപ്പോൾ കേസ് ഒന്നും വേണ്ടെന്ന് അവർ പറഞ്ഞിട്ടുണ്ട്.
ഞാൻ ഒരു പ്രശ്നക്കാരൻ അല്ല, ഇങ്ങോട്ട് പ്രശ്നം ഉണ്ടാക്കാൻ വന്നപ്പോൾ ഞാൻ മീഡിയയെ ഒക്കെ വിളിച്ചു. ഇനി പ്രശ്നങ്ങൾ ഒന്നും വേണ്ട, നല്ല രീതിയിൽ പോകാം എന്നാണ് ചെന്നൈയിൽനിന്നും നമുക്ക് കിട്ടിയ വിവരം. എല്ലാം നല്ല രീതിയിൽ പോകാനായിട്ട് സിനിമയുടെ റിസീസ് ഒരാഴ്ച മുന്നോട്ട് നീക്കിയിട്ടുണ്ട്. തിയേറ്ററുകാരും, ഫിയോക്ക് എന്ന സംഘടനയും എന്നോട് പറഞ്ഞു സിനിമയുടെ നല്ലതിനുവേണ്ടി കുറച്ച് നീക്കിവെക്കുന്നതാണ് നല്ലതെന്ന്. അത് ഞാൻ അനുസരിച്ചു. കാരണം അവർ ഒരുപാട് അനുഭവങ്ങൾ ഉള്ള ആളുകളാണ്.
ALSO READ: ‘സംസ്ഥാനത്ത് സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് ഉണ്ടായത് വലിയ മുന്നേറ്റം’; മുഖ്യമന്ത്രി
അവർക്ക് (തമിഴ് ജയിലർ ടീം) അവരുടേതായ പ്രശ്നങ്ങളും പരിമിതികളും ഉണ്ട്. എനിക്കൊരു പ്രശ്നക്കാരൻ അവാൻ താൽപര്യമില്ല. കുറച്ച് സിനിമകൾ എടുക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം. തിയേറ്ററുകാരെയൊക്കെ നമുക്ക് നാളെയും ആവശ്യമുള്ളതാണ്. ഇപ്പോൾ ഏകദേശം അറുപതോളം തിയേറ്ററുകളാണ് കിട്ടിയിരിക്കുന്നത്. ഒന്ന് ആഞ്ഞുപിടിച്ചാൽ എഴുപത്തിയഞ്ചോളം തിയേറ്ററുകൾ കിട്ടും. എന്നാലും ഒരു തിയേറ്ററിൽ തന്നെ രണ്ട് സിനിമയും വന്നാൽ ആദ്യത്തെ ആഴ്ച തന്നെ കൺഫ്യൂഷൻ ഉണ്ടാകും. തമിഴ് പടത്തിന് ടിക്കറ്റെടുത്ത ആൾ ഇവിടെ കേറും, ഇവിടേക്ക് എടുത്ത ആൾ അവരുടെ പടത്തിനും. എന്നെ പലരും ട്രോളിയതും അങ്ങനെയാണ്. രജിനികാന്തിന്റെ പടത്തിന് ടിക്കറ്റ് എടുത്ത ആൾ മാറി കയറുന്നത് എന്റെ പടത്തിനാകും എന്ന് പറഞ്ഞവർ ഉണ്ട്. നമ്മുടെ തന്നെ ഓഡിയൻസ് വന്ന് കണ്ട് വിജയിപ്പിക്കുക എന്ന ആഗ്രഹം മാത്രമാണ് എനിക്കുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here