ഇന്ത്യയും ബഹ്റൈനുമായുള്ള ദീർഘകാലത്തെ ബന്ധം അനുസ്മരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. മനാമ ക്രൗൺ പ്ലാസ ഹൊട്ടലിൽ വെച്ച്
ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി നടത്തിയ കൂടികാഴ്ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, പ്രമുഖ പ്രവാസ വ്യവസായി ഡോ. ബി. രവി പിള്ള, പ്രവാസി ഭാരതീയ സമ്മാൻ വിജയികൾ തുടങ്ങിയവർ കൂടികാഴ്ച്ചയിൽ പങ്കെടുത്തു.മനാമ ഡയലോഗിൽ പങ്കെടുക്കാനായി എത്തിയ വിദേശകാര്യമന്ത്രി ഇത് രണ്ടാം തവണയാണ് ബഹ്റൈൻ സന്ദർശിക്കുന്നത്.
ALSO READ; ചോരക്കൊതി മാറാതെ നെതന്യാഹു; ഗാസയിൽ കൂട്ടകുരുതി തുടരുമെന്ന് പ്രഖ്യാപനം
നിലവിൽ 1.7 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നടക്കുന്നതെന്നും, ഇന്ത്യൻ സമൂഹത്തിന് ബഹ്റൈൻ ഭരണാധികാരികളും പൗരൻമാരും നൽകുന്ന ആദരവിന് നന്ദിയുണ്ടെന്നും പറഞ്ഞ വിദേശകാര്യമന്ത്രി സമുദ്രസംരക്ഷണം, ഡാറ്റ കൈമാറ്റം, ഭീകരപ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്നും അറിയിച്ചു.
ENGLISH NEWS SUMMARY: External Affairs Minister S Jaishankar commemorated the long-standing relationship between India and Bahrain. At Manama Crowne Plaza Hotel He was speaking at a meeting with the Indian community in Bahrain.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here