കാനഡയ്ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കാനഡയിലെ എംബസിയിലോ കോണ്‍സുലേറ്റുകളിലോ പോകാന്‍ പറ്റാത്ത സാഹചര്യം. ഇന്ത്യ കാനഡയ്ക്ക് വീസ നല്‍കുന്നത് നിര്‍ത്തിയത്, ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതുകൊണ്ട്.
Also Read: പുതു ചരിത്രമെഴുതി എക്‌സൈസ്; കള്ള് ഷാപ്പ് വില്‍പ്പന ഓണ്‍ലൈനില്‍
ഭീകരവാദത്തെ പിന്തുണയ്ക്കുക എന്നത് കനേഡിയന്‍ രാഷ്ട്രീയത്തിന്റെ ഭാഗമെന്നും 1980 കാലഘട്ടം മുതല്‍ കാനഡ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് അഭയം നല്‍കുന്നുവെന്നും വിദേശകാര്യമന്ത്രി വാഷിങ്ടടണില്‍ പറഞ്ഞു . അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക് സള്ളിവനു എന്നിവരുമായുള്ള കൂടിക്കഴ്ചയില്‍ കാനഡ വിഷയം ചര്‍ച്ചയായതായും എസ്.ജയശങ്കര്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here