ഹജ്ജിന്റെ പേരിൽ പണം തട്ടി; യു എ ഇയിൽ മലയാളി അറസ്റ്റിൽ

യു എ ഇയിൽ ഹജ്ജിന്റെ പേരിൽ തീർഥാടകരെ വഞ്ചിച്ച മലയാളി അറസ്റ്റിൽ. ആലുവ സ്വദേശിയായ ഷബിൻ റഷീദാണ് അറസ്റ്റിലായത്. ഷാർജയിലെ ട്രാവൽ ഏജൻസി ഉടമയാണ് ഷബിൻ. ഹജ്ജിന് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയത്. ദുബായിലുള്ള 150 പേരിൽ നിന്നായി ഏതാണ്ട് 30 ലക്ഷം ദിർഹമാണ് ഇയാൾ വാങ്ങിയെടുത്തത്. നിരവധി മലയാളികൾ ഇയാൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ALSO READ: സ്വകാര്യ ബസ് സമരം അറിഞ്ഞത് വാര്‍ത്തകളിലൂടെ; സമ്മര്‍ദങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മന്ത്രി ആന്റണി രാജു

യാത്രയ്ക്ക് മുമ്പേ മെഡിക്കൽ സെന്‍ററിൽ എത്തിയ തീർഥാടകരില്‍ നിന്ന് ഹജ്ജിനുള്ള ഔദ്യോഗിക യാത്ര രേഖകൾ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വഞ്ചിതരായ വിവരം യാത്രക്കാർ അറിയുന്നത്.

ALSO READ: നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചുകയറി; ഒരു മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News