ഡേറ്റിങ് ആപ്പുകളിൽ ഇന്ത്യയിൽ നിന്നുള്ള വിവാഹിതരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. വിവാഹേതര ബന്ധങ്ങൾക്കായി ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ് എന്നാണ് ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡേറ്റിങ് ആപ്പ് വ്യക്തമാക്കുന്നത്.
ALSO READ: “ശബരിമലയിലെ തിരക്ക് സ്വാഭാവികം, അതിനെ ചിലർ വിവാദമാക്കുന്നു”: മന്ത്രി കെ രാധാകൃഷ്ണൻ
ഫ്രാൻസിൽ രൂപകൽപന ചെയ്ത ഒരു എക്സ്ക്ലൂസീവ് ‘വിവാഹേതരബന്ധ’ ഡേറ്റിങ് ആപ്പിൽ 20 ലക്ഷത്തോളം ഇന്ത്യൻവരിക്കാർ (യൂസേഴ്‌സ്) ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ ആകെയുള്ള വരിക്കാരിൽ 10 ശതമാനവും ഇന്ത്യയിൽനിന്നാണെന്ന് 2023-ന്റെ ആദ്യപാദത്തിൽ ഇവർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിൽനിന്നുള്ള ഉപയോക്താക്കളുടെ എണ്ണത്തിൽ നാലിരട്ടി വളർച്ചയുണ്ടെന്നും ഇവർ പറയുന്നു.
ALSO READ: നേരിന്റെ വിശേഷങ്ങൾ; ആർക്കും തന്നെ വിശ്വാസമില്ലെന്ന് ജീത്തു ജോസഫ്
സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ച് ചില പ്രത്യേകം രൂപകല്പനചെയ്ത ആപ്പുകളും തനിനാടൻ സ്വദേശി ആപ്പുകളും ഈ രംഗത്ത് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 2024-ൽ ഇത്തരം ആപ്പുകൾ വമ്പൻ വളർച്ച നേടുമെന്നാണ് ബിസിനസ് രംഗത്തെ വിദഗ്ധരുടെ അനുമാനം. 2023 ൽ തന്നെ സമൂഹ മാധ്യമങ്ങൾ പോലെ എല്ലാവരും ഉപയോഗിക്കുന്ന ഒന്നായി ഡേറ്റിങ് ആപ്പുകളും മാറിയിട്ടുണ്ട്. കണക്കുകൾ പ്രകാരം സ്ത്രീകളാണ് ഏറ്റവുമധികം ഈ ആപ്പുകൾ ഉപയോഗിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here