വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത. കോഴിക്കോട് ജില്ലയില്‍ മരിച്ച രണ്ട് പേര്‍ക്കും സമ്പര്‍ക്കമുണ്ടായിരുന്ന രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഒമ്പത് വയസുകാരനും നിപ സ്ഥിരീകരിച്ചവരില്‍ ഉണ്ട്. 127 ആരോഗ്യപ്രവര്‍ത്തകരടക്കം 168 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് മേഖലകളും പ്രഖ്യാപിച്ചു.
also read :നിപ: ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു
കണ്ടെയ്ന്‍മെന്റ് മേഖലകള്‍
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാര്‍ഡ് മുഴുവന്‍,
മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാര്‍ഡ് മുഴുവന്‍,
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് – 1,2,20 വാര്‍ഡ് മുഴുവന്‍,
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാര്‍ഡ് മുഴുവന്‍,
കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാര്‍ഡ് മുഴുവന്‍,
വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാര്‍ഡ് മുഴുവന്‍,
കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാര്‍ഡ് മുഴുവന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here