ദില്ലിയിൽ അതിശൈത്യം തുടരുന്നു. മൂടൽമഞ്ഞ് രൂക്ഷമായത് വ്യോമ റെയിൽ ഗതാഗതയത്തെ സരമായി ബാധിച്ചു. ദില്ലി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ റൺവേയിൽ കാഴ്ചപരിധി പൂജ്യമായി കുറഞ്ഞു. വരും ദിവസങ്ങളിൽ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മൂടൽമഞ്ഞ് തുടരുന്നതിനാൽ ദില്ലിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also read: ടോറസ് പോൺസി സ്കീം തട്ടിപ്പ്: മുംബൈയിൽ നിക്ഷേപകർക്ക് നഷ്ടമായത് 1000 കോടി രൂപ
കാഴ്ചപരിധി കുറയുന്നത് വിമാന സര്‍വീസുകളെ ബാധിച്ചേക്കുമെന്ന് യാത്രക്കാര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൃദയസംബന്ധ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകി.
Also read: പൂനെയിൽ യുവാവ് സഹപ്രവർത്തകയെ കുത്തിക്കൊന്നു; കൊലപതാകം സാമ്പത്തിക തർക്കത്തെത്തുടർന്ന്
അതേസമയം ദില്ലിയിൽ വായു മലിനീകരണ തോത് മോശം വിഭാഗത്തിൽ നിന്ന് നേരിയ മാറ്റം വന്നിട്ടുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ താപനില ഇനിയും താഴ്ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂടൽമഞ്ഞിൽ റോഡ് -റെയിൽ ഗതാഗതവും തടസ്സപ്പെടുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here