ഉത്തർപ്രദേശിൽ കടുത്ത ചൂട്; 54 പേർ മരിച്ചതായി റിപ്പോർട്ട്

ഉത്തർപ്രദേശിലെ കടുത്ത ചൂടിനെ തുടർന്ന് 54 പേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി 45 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. വിവിധ ആശുപത്രികളിലായി 400 പേർ ചികിത്സയിലുണ്ട്. പനി, ശ്വാസതടസം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

also read; സംസ്ഥാനത്ത് ശക്തമായ കാറ്റിനും മ‍ഴയ്ക്കും സാധ്യത, ഏ‍ഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയിലും അഞ്ച് ഡിഗ്രിയോളം ഉയർന്ന ചൂടാണ് ഉത്തർപ്രദേശിൽ പലയിടത്തും അനുവപ്പെടുന്നതെന്നാണ് വിവരം. അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പേമാരിയും വെള്ളപ്പൊക്കവും മൂലം മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായിട്ടുണ്ട്. അസമിലും സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കം ഉണ്ടായെന്നാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News