സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉഷ്ണ തരംഗത്തില്‍ ഉടനൊന്നും മാറ്റമുണ്ടാകില്ല. പാലക്കാട് ഓറഞ്ച് അലർട്ടും കൊല്ലം തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. സൂര്യാഘാതവും സൂര്യാതാപവും ഏൽക്കാൻ സാധ്യത കൂടുതലായതിനാൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് പകൽ 12 മണി മുതൽ 3 മണി വരെ തൊഴിൽ സമയം ക്രമീകരിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാലക്കാട് മെഡിക്കൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് രണ്ട് വരെ അടച്ചിടാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here