കൊടും ചൂട്, കടലില്‍ മീനുകളില്ല, ദുരിതത്തിലായി മത്സ്യത്തൊഴിലാളികള്‍

കടല്‍ മീനുകളുടെ ലഭ്യതക്കുറവു മൂലം മാസങ്ങളായി കടലില്‍ മത്സ്യ ബന്ധനം നടത്താന്‍ സാധിക്കാതെ സംസ്ഥാനത്തെ ആയിരകണക്കിന് മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍. ഇത്തവണത്തെ കൊടും ചൂട് ആണ് മത്സ്യ ബന്ധന മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

കൊടും ചൂടു കാരണം രാത്രിയില്‍ മാത്രമാണ് ഏതാനും ചെറുവള്ളങ്ങള്‍ കടലില്‍ പോകുന്നത്. ലഭിക്കുന്നതാകട്ടെ കുറഞ്ഞ മത്സ്യങ്ങളും. കടലില്‍ ചൂടിന്റെ അളവ് കൂടിയതോടെ പകല്‍ സമയങ്ങളില്‍ മത്സ്യങ്ങള്‍ കടലില്‍ തങ്ങുന്നില്ലെന്നും ഇതുമൂലം പകല്‍ സമയങ്ങളിലെ മത്സ്യ ബന്ധനം സാധ്യമല്ലെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കടലില്‍ മത്സ്യം കുറഞ്ഞതോടെ മാസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹാര്‍ബറുകളില്‍ നിന്നുള്ള വലിയ വള്ളങ്ങളൊന്നും കടലില്‍ പോകാനാകാത്ത സ്ഥിതിയിലുമാണ്.

നിലവില്‍ ഉള്‍നാടന്‍ മത്സ്യമേഖലയിലും ഇതേ അവസ്ഥയാണ്. മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളും അനുബന്ധ ആള്‍ക്കാരും മറ്റ് മേഖലയില്‍ ജോലി തേടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News