ലോക്സഭാ തെരഞ്ഞെടുപ്പ്; ആലപ്പുഴയിൽ ബിജെപിയിൽ വിഭാഗീയത രൂക്ഷം

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തി നിൽക്കുമ്പോഴും ബിജെപിയിൽ വിഭാഗീയതയും പാളയത്തിൽ പടയും തുടരുകയാാണ്. ആലപ്പുഴയിൽ മത്സരിക്കുന്ന ശോഭാ സുരേന്ദ്രൻ്റെ വോട്ട് കുറയ്ക്കുകയെന്ന ലക്ഷത്തോടെയാണ് ഒരു വിഭാഗത്തിൻ്റെ പ്രവർത്തനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ.എസ് രാധാകൃഷണൻ നേടിയ വോട്ടിലും കുറവേ ശോഭ നേടാവു എന്ന ഹിഡൻ അജണ്ട ഉണ്ടെന്നും ആരോപണമുണ്ട്.

Also Read: എന്‍പി ചന്ദ്രശേഖരന്‍റെ രചനയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ഗാനവുമായി ‘മൂളിപ്പാട്ട്’ ; പ്രകാശനം ചെയ്‌ത് മന്ത്രി ആര്‍ ബിന്ദു

പോരാട്ടം കൊണ്ടും സ്ഥനാർത്ഥി പട്ടിക കൊണ്ടും ഏറെ ശ്രദ്ധേയമായ മണ്ഡലമാണ് ആലപ്പുഴ. എൽഡിഎഫിനായി സിറ്റിംഗ് എം പി എ എം ആരിഫും യുഡിഎഫിനായി കേന്ദ്ര നേതാവ് കെ സി വേണുഗോപാലും പോരാട്ടത്തിന് ഇറങ്ങിയപ്പോൾ ബി ജെ പി സ്ഥാനാർഫിയായി എത്തിയത് ശോഭാ സുരേന്ദ്രൻ. പ്രചാരണ പരിപാടികൾ മുറപോലെ നടക്കുന്നുണ്ടെന്ന് പുറമേ തോന്നുമെങ്കിലും ഉള്ളിൽ കാര്യങ്ങൾ അത്ര ഗുണകരമല്ല ശോഭയ്ക്ക് . എന്നും സംസ്ഥാന അധ്യക്ഷൻ്റെ കണ്ണിലെ കരടായ നേതാവിന് പ്രചാരണ ഘട്ടത്തിലും പ്രതിസന്ധികൾ ഏറെയുണ്ട്. ബി.ജെ.പിയിലെ പ്രമുഖ സ്ഥാനാർത്ഥി ആലപ്പുഴയിൽ മത്സരിക്കുമ്പോൾ ജില്ലാ പ്രസിഡൻറിന് പ്രവർത്തന ചുമതല ഘടകകക്ഷി മത്സരിക്കുന്ന മാവേലിക്കരയിലാണ്. ആലപ്പുഴയിൽ ചുമതല നൽകിയിരിക്കുന്നത് മണ്ഡലത്തിന് പുറത്തുള്ള പന്തളം പ്രതാപനും.

Also Read: പൗരത്വനിയമവും കശ്മീര്‍ വിഷയവും പ്രതിപാദിക്കാതെ കോൺഗ്രസിന്റെ പ്രകടന പത്രിക; പ്രതികരിക്കാതെ കേരളത്തിലെ നേതാക്കളും

ചുമതല ലഭിച്ചെങ്കിലും ആദ്യ കൺവൻഷനിൽ പ്രതാപൻ പങ്കെടുത്തുമില്ല. പ്രചാരണം ഏകീകരിക്കാൻ ആളില്ല എന്നതും ശ്രദ്ധേയം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ.എസ് രാധാകൃഷണൻ നേടിയ വോട്ടിലും കുറവേ ശോഭ നേടാവു എന്ന് ചിലർക്ക് ഹിഡൻ അജണ്ടയുണ്ടെന്ന് വ്യക്തമാകുന്നതാണ് ഈ നടപടികൾ. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനക്കെതിരെ ദേശീയ നേതൃത്വത്തിന് ജില്ലാ നേതൃത്വത്തിനും ശോഭാ സുരേന്ദ്രൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ബിജെപി സംഘടനാ ചുമതലയുള്ള സന്തോഷിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ അടിയന്തര യോഗം ചേരുകയും ആലപ്പുഴയുടെ ചുമതത്തിലേക്ക് ജില്ലാ പ്രസിഡണ്ട് ആയിട്ടുള്ള ഗോപനെ നിർദ്ദേശിക്കുകയും ചെയ്തു മാത്രമല്ല കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ വോട്ട് പിടിക്കണമെന്ന് കർശന നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News