ശമനമില്ലാതെ മൂടൽമഞ്ഞ്; ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു

ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽ മഞ്ഞും കടുക്കുന്നു. കാഴ്ച പരിധി കുറഞ്ഞത് റോഡ് – റെയിൽ – വ്യോമ ഗതാഗതങ്ങളെ സാരമായി ബാധിച്ചു. ദില്ലി, ഹരിയാന, രാജസ്ഥാൻ ചണ്ഡിഗഡ്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മൂടൽ മഞ്ഞ് അതിരൂക്ഷം. മൂടൽ മഞ്ഞ് കനത്തതോടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ദില്ലിയിലും പരിസര പ്രദേശങ്ങളിലും വരുന്ന ദിവസങ്ങളിൽ കൊടും തണുപ്പിന് സാധ്യതയെന്നും മൂടൽ മഞ്ഞ് രൂക്ഷമാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അതേ സമയം ഒരിടവേളയ്ക്ക് ശേഷം ദില്ലിയിൽ വായു മലിനീകരണം അതീവ രൂക്ഷമായി.

Also Read: മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയും നടക്കും

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ രാവിലെയും രാത്രിയിലും റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ദില്ലിയിൽ അന്തരീക്ഷ താപനില കുറഞ്ഞത് ഏഴ് ഡിഗ്രിയാണ്. വായു ഗുണനിലവാരം വളരെ മോശമായി തുടരുകയാണ്.

Also Read: പുതുവർഷം പിറന്നു; പ്രതീക്ഷകളുമായി 2024

ദില്ലിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും ഇതോടൊപ്പം തന്നെ വർധിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News