ദില്ലിയിൽ അതിശൈത്യവും മൂടൽ മഞ്ഞും രൂക്ഷം; ട്രെയിൻ വിമാന സർവീസുകൾ തടസപ്പെട്ടു 

ഉത്തരേന്ത്യയിൽ അതിശൈത്യം രൂക്ഷം. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് റെയിൽ വ്യോമ ഗതാഗതം തടസപ്പെട്ടു. ദില്ലിയിൽ നിന്ന് പുറപെടേണ്ട 30 വിമാനങ്ങൾ വൈകുകയും 17 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. നിരവധി ട്രെയിനുകളും വൈകുന്നു.

ALSO READ: പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് രാജി വെച്ചു

അതേസമയം കഴിഞ്ഞ ദിവസം ദില്ലി വിമാനത്താവള മേഖലയിൽ കാഴ്ച പരിധി പൂജ്യം മീറ്ററായിരുന്നു. 110 വിമാന സർവീസുകളെയും ഇത് ബാധിച്ചു. കഴിഞ്ഞദിവസം ദില്ലിയിൽ പുക ശ്വസിച്ച് 4 മരണം സംഭവിച്ചിരുന്നു. തണുപ്പകറ്റാൻ കൽക്കരി കത്തിച്ചതിനെ തുടർന്ന് പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. ദില്ലി അലിപൂരിലാണ് സംഭവം. രണ്ടു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്.

ALSO READ: മഹാരാഷ്ട്രയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കാൻ ശ്രമം; 21 ലക്ഷം രൂപയുടെ നാശ നഷ്ടം 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News