താപനില പൂജ്യത്തിലും താഴെ; തണുത്തുറഞ്ഞ് ഉത്തരേന്ത്യ

ദില്ലിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി രേഖപ്പെടുത്തി. മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്.കേരളത്തിൽ നിന്നുള്ള വിമാനങ്ങളും ട്രെയിന്കളും വൈകിയാണ് സർവീസ് നടത്തുന്നത്. ദില്ലിയിലേക്കുള്ള കേരള എക്സ്പ്രസ്സ്‌ 8 മണിക്കൂറും, മംഗള എക്സ്പ്രസ്സ്‌ 7 മണിക്കൂറും വൈകി ഓടുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള മേഖലകളിൽ പലയിടത്തും താപനില പൂജ്യത്തിനും താഴെയാണ്.

Also Read: ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനം; കനത്ത സുരക്ഷയിൽ രാജ്യ തലസ്ഥാനം

വരുന്ന രണ്ട് ദിവസങ്ങളിൽ ഇതേ നില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്. പുക മഞ്ഞ് വായുമലിനീകരണം വർധിപ്പിച്ചിട്ടുണ്ട്. ശക്തമായ ശീതക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നിരവധി വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തുന്നത്.

Also Read: ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നു: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്

അതേസമയം, വാരാണസി, ആഗ്ര, ഗ്വാളിയാർ, പത്താന്‍കോട്ട്, ജമ്മു, ചണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News