ഉത്തരേന്ത്യയിൽ അതിശൈത്യം കടുക്കുന്നു; ദില്ലിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഉത്തരേന്ത്യയിൽ അതിശൈത്യം കടുക്കുന്നു. ദില്ലിയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സർക്കാർ സ്വകാര്യ സ്കൂളുകൾക്ക് ശൈത്യകാല അവധി ജനുവരി 10 വരെ നീട്ടി നൽകാൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവിട്ടു. ദില്ലിയിൽ എയർ ക്വാളിറ്റി ഇൻഡക്സ് 300ന് മുകളിൽ തുടരുന്നു. പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം രണ്ട് ദിവസം വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Also Read: കർണാടകയിൽ വിലക്കപ്പെട്ട ഗ്രാമത്തിൽ ദളിത് യുവാവ് പ്രവേശിച്ചു; ശുദ്ധീകരണത്തിനായി ക്ഷേത്രങ്ങൾ അടച്ചിട്ട് ഗ്രാമവാസികൾ

ശക്തമായ മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരിധി കുറഞ്ഞത് ട്രെയിൻ വ്യോമഗതാഗതത്തെ ബാധിച്ചു. ജമ്മു കാശ്മീരിൽ അന്തരീക്ഷതാപനില 0 ഡിഗ്രി സെൽഷ്യസിന് താഴെ രേഖപ്പെടുത്തി. ഹിമാചൽ പ്രദേശിലെ പാർവതി- കാൻഗ്ര താഴ്‌വാരകൾ, കശ്മീർ- ലഡാഖ് മേഖലകൾ എന്നിവിടങ്ങളിൽ മഞ്ഞ് വീഴ്ച സജീവമായിട്ടുണ്ട്. ഇത് അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥയെയും ബാധിക്കും.

Also Read: വ്യാജലിങ്കിൽ ക്ലിക് ചെയ്തിനെത്തുടർന്ന് പണം നഷ്ടപ്പെട്ട സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചുപിടിച്ച് കേരള പൊലീസ്

തണുപ്പിനും മൂടൽമഞ്ഞിനുമൊപ്പം ദില്ലിയിൽ വായു മലിനീകരണവും രൂക്ഷമാണ്. ശൈത്യം കടുത്തേതോടെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർധിച്ചു. ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുന്നവരുടെ എണ്ണം കൂടിയതായും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News