കാഴ്ചപോലും മറയ്ക്കുന്ന മഞ്ഞ്; ദില്ലി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു

ദില്ലി ഉൾപെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതി ശൈത്യം തുടരുന്നു. കടുത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് ഇന്നും വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകള്‍ വൈകി. വരും ദിവസങ്ങളിലും ശൈത്യം കടുക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാഴ്ച മറയ്ക്കുന്ന മൂടല്‍മഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാളെ യോടെ കുറഞ്ഞേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. മൂടൽ മഞ്ഞ് ദില്ലി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനതാവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ഏകദേശം 80 വിമാനങ്ങള്‍ വൈകി.

Also Read: പുതുവത്സരാഘോഷം; തിരുവനന്തപുരത്ത് പരിശോധനകൾ കടുപ്പിക്കുമെന്ന് കമ്മീഷണർ

നിരവധി ട്രെയിനുകളും മണിക്കൂറുകള്‍ വൈകുന്നു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ രാവിലെയും രാത്രിയിലും റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ദില്ലിയിൽ അന്തരീക്ഷ താപനില കുറഞ്ഞത് ഏഴ് ഡിഗ്രിയാണ്. വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുന്നു.

Also Read: ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

മലിനീകരണ തോത് ഉയർന്നതിന് പിന്നാലെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചു. ,പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ശൈത്യം കടുക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News