കണ്ണിന്റെ ആരോഗ്യം നിലനിർത്താനും കാഴ്ചശക്തി വർധിപ്പിക്കാനും ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

മനുഷ്യ ശരീരത്തിലെ പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയമാണ് കണ്ണ് . മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണ് കണ്ണിന്റെ സംരക്ഷണം. കണ്ണിന്റെ ആരോഗ്യം വർധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും താഴെ പറയുന്ന ഭക്ഷണങ്ങൾ സഹായിക്കും.

ക്യാരറ്റ്

കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ടതാണ് ക്യാരറ്റ് . ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ്‌ പതിവായി കഴിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.

ചീര

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് കാഴ്ചശക്തി വര്‍ധിപ്പിക്കാൻ സഹായിക്കും.

മധുരക്കിഴങ്ങ്

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

മുട്ട

മുട്ട ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയിൽ വിറ്റാമിന്‍ ഇ, സി, ല്യൂട്ടീൻ, സിസാന്തിൻ, സിങ്ക് എന്നിവയടങ്ങിയിരിക്കുന്നു. ഇവ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

നട്സും സീഡുകളും

വിറ്റാമിന്‍ ഇ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നത് നേത്രാരോഗ്യത്തിന് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News