കണ്ണാണ് കരളു പോലെ കാക്കാം

eye

എല്ലാ വർഷവും മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനം ആചരിക്കുന്നത്. നേത്രരോഗങ്ങളെ കുറിച്ചും കാഴ്ച വൈകല്യങ്ങളിലെ കുറിച്ചും ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതിനും ഈ പ്രശ്നങ്ങൾ തടയുന്നതിനും ബോധവത്കരണത്തിനുമാണ് ഈ ദിനം ആചരിക്കുന്നത്.

ഇന്ത്യയിൽ കുട്ടികൾ ഉൾപ്പെടെ ഏകദേശം 4.95 ദശലക്ഷം ആളുകൾക്ക് അന്ധതയോ കാഴ്ചക്കുറവോ ഉള്ളതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദിനചര്യയിലെയും ഭക്ഷണക്രമത്തിലെയും മാറ്റങ്ങൾ ഇതിന്റെ അപകടസാധ്യത കൂട്ടുന്നു. എല്ലാവരും കണ്ണുകളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

ഇതിനായി, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, കണ്ണുകളെ പരിക്കിൽ നിന്ന് സംരക്ഷിക്കുക, ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്തുക എന്നിവ ചെയ്യാം. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്‌നങ്ങളും കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു, അവയും നിയന്ത്രണ വിധേയമാക്കണം.

കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ പതിവായി ചെക്കപ്പ് ചെയ്യുന്നത് ശീലമാക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രായം കൂടുന്നതിനനുസരിച്ച്, ഓരോ ആറുമാസത്തിലും പതിവായി നേത്രപരിശോധന ചെയ്യണം. തിമിരം, ഗ്ലോക്കോമ, കാഴ്ച വൈകല്യങ്ങൾ തുടങ്ങിയവാ യഥാസമയം കണ്ടുപിടിക്കാൻ ഇത് സഹായിക്കും. കൃത്യസമയത്ത് നേത്രരോഗങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഗുരുതരമായ പ്രശ്നങ്ങളും അന്ധതയും ചികിത്സയിലൂടെ ഒഴിവാക്കാം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പോഷകങ്ങളുടെ അഭാവം എന്നിവയും കണ്ണിൻ്റെ ആരോഗ്യത്തെ ബാധിക്കും. പ്രമേഹരോഗികൾക്ക് ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്, ഇത് റെറ്റിനയെയും കണ്ണിലെ മറ്റ് കോശങ്ങളെയും നശിപ്പിക്കും. പ്രമേഹവും രക്തസമ്മർദ്ദവും പ്രായത്തിനനുസരിച്ച് വർദ്ധിക്കുന്നതിനാൽ, അവയെ നിയന്ത്രിക്കാനുള്ള നടപടികൾ എടുത്താൽ കാഴ്ചശക്തി കുറയുന്നത് തടയാം.

ALSO READ: ഓർമശക്തി കൂട്ടാനും ക്യാൻസറിനെ പ്രതിരോധിക്കാനും ഈ ഫലത്തിന് കഴിയും; ദിവസേന കഴിക്കുന്നത് അത്യുത്തമം

കണ്ണുകൾക്ക് ഏറ്റവും കൂടുതൽ ദോഷം വരുത്തുന്ന ശീലങ്ങളിലൊന്നാണ് പുകവലി. പുകവലിക്കുന്നത് 50 വയസിനു മുകളിലുള്ളവരിൽ തിമിരത്തിനും മാക്യുലർ ഡീജനറേഷനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലി രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അതിനാൽ കണ്ണുകളുടെ ആരോഗ്യത്തിനു ഈ ശീലം ഉപേക്ഷിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News