ദുബായിലെ 218 സ്‌കൂളുകളിലെ 1,32,000 വിദ്യാര്‍ത്ഥികള്‍ക്ക് നേത്രപരിശോധ ആരംഭിച്ചു. ദുബായ് ആരോഗ്യ മന്ത്രാലയത്തിന്റെ ക്യാംപയിന്റെ ഭാഗമായാണിത്. യുവ സമൂഹത്തിനിടയില്‍ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണിത്.
സ്വകാര്യ മേഖലയിലെ ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടി. ഇപ്രകാരം, വിദ്യാര്‍ത്ഥികളുടെ കാഴ്ച പ്രശ്നങ്ങള്‍ നേരത്തേ കണ്ടെത്തി, പരിഹരിക്കാന്‍ സമഗ്രമായ സ്‌ക്രീനിംഗ് നല്‍കും.
Also Read : ‘ചെക്ക് യുവര്‍ ഓറഞ്ചസ്’; യുവരാജ് സിംഗ് കാന്‍സര്‍ ഫൗണ്ടേഷന്റെ സ്തനാര്‍ബുദ അവബോധ പരസ്യം വിവാദത്തില്‍
കൂടാതെ, നിശ്ചയദാര്‍ഢ്യമുള്ള 719 പേര്‍ക്കും, നാല് കേന്ദ്രങ്ങളില്‍ നേത്രാരോഗ്യ പരിശോധന നടത്തും. കുട്ടികളുടെ കാഴ്ച എന്നത് പഠനവുമായി അടുത്ത ബന്ധമുള്ളതിനാല്‍, കാഴ്ചാ പ്രശ്‌നങ്ങള്‍ നേരത്തേ തിരിച്ചറിയണം. അല്ലെങ്കില്‍ ഇത് സ്‌കൂള്‍ പഠനത്തെ ബാധിക്കുമെന്നും ദുബായ് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here