കണ്ണിനടിയിലെ കറുപ്പ് മാറ്റം ഈസിയായി

കണ്ണിനടിയിലെ കറുപ്പ് ആണ് പലരുടെയും പ്രശ്നം. സ്‌ട്രെസുകൾ കൊണ്ടും അധികനേരം സ്‌ക്രീനുകളിൽ നോക്കുന്നത് കൊണ്ടും ഉറക്കമില്ലായ്മ കൊണ്ടുമെല്ലാം ഈ കറുപ്പ് ഉണ്ടാകാം. ഇത് മാറ്റാനായി പല വിദ്യകളും പരീക്ഷിച്ച് മടുത്തവരാണോ? എന്നാൽ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ചില മാസ്ക് കൊണ്ട് ഈ കണ്ണിനടിയിലെ കറുപ്പ് മാറ്റം. അതിനായി വീട്ടിൽ തന്നെയുള്ള അടുക്കള വസ്തുക്കൾ കൊണ്ട് ഇത് പരിഹരിക്കാം

അതിനായി ഏറ്റവും നല്ലതാണ് ഉരുളൻകിഴങ്ങ്. ചർമ്മത്തിന് ഏറെ നല്ലതാണ് ഉരുളക്കിഴങ്ങിൻ്റെ നീര്. ഇത് ചേർത്ത പായ്ക്കുകൾ പല ഗുണങ്ങളും നൽകുന്നു. വൈറ്റമിൻ ബി, സി എന്നിവ എല്ലാം ഈ ഉരുളൻക്കിഴങ്ങിലുണ്ട്.

കൂടാതെ കാപ്പിപൊടി കണ്ണിനടിയിലെ ഡാർക് സർക്കിൾസ് മാറ്റാൻ നല്ലതാണ്. സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന് പല രീതിയിലുള്ള മാറ്റങ്ങളും നൽകും.കറുപ്പ് മാറാൻ ഇത് നന്നായി സഹായിക്കും.

കൂടാതെ തേൻ നല്ലൊരു മോയ്ചറൈസറാണ്. ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുടെ കലവറയാണ് തേൻ. ഇത് കണ്ണിന് ചുറ്റും ഉപയോഗിക്കുന്നത് ഡാർക് സർക്കിൾസ് കുറക്കാൻ സഹായിക്കും.

also read: അരിപൊടി തന്നെ ധാരാളം; മുഖം തിളക്കമുള്ളതാക്കാം

ഇവയെല്ലാം കൂടി ഒരു ബൗളിലിട്ട് നന്നായി യോജിപ്പിക്കുക. ഈ പായ്ക്ക് കണ്ണിനടിയിലേക്ക് തേച്ച് പിടിപ്പിക്കാവുന്നതാണ്. 15 മിനിറ്റ് കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകാം. ദിവസവും ഇത് ചെയ്യുന്നത് വളരെ പെട്ടന്ന് തന്നെ കറുപ്പ് മാറാൻ സഹായിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here