കണ്ണുകൾ നേരിടുന്ന സ്ട്രസ്സ് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കമ്പ്യൂട്ടർ സ്‌ക്രീനുകളുടെയും മൊബൈലിന്റെയും അമിത ഉപയോഗം കണ്ണുകൾക്ക് നല്ല രീതിയിൽ സമ്മർദ്ദം നൽകുന്നുണ്ട്. അത് ഒഴിവാക്കാനായി ചെയ്യാവുന്ന കാരണങ്ങൾ.
സ്ക്രീനിന്‍റെ വെളിച്ചം കുറയ്ക്കുക, സ്ക്രീൻ ടൈം അഡ്ജസ്റ്റ് ചെയ്യുക. ടെക്സ്റ്റ് സൈസും കോൺട്രാസ്റ്റും ക്രമീകരിക്കുക. നൈറ്റ് മോഡും ബ്ലൂ ലൈറ്റ് ഫിൽറ്ററും ഓൺ ആക്കുക. ഇത് സ്ക്രീൻ ഗ്ലെയർ കുറയ്ക്കാനും കണ്ണുകളിലേക്ക് ബ്ലൂലൈറ്റ് അടിക്കുന്നതും തടയും.ഒരു 20 മിനിറ്റിലും 20 അടി ദൂരെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കന്റ് നോക്കി നിൽക്കുക. ഇത് ചെയ്യുന്നത് ഏറെ നേരം സ്ക്രീൻ നോക്കുന്നതു മൂലമുണ്ടാകുന്ന അസ്വസ്ഥതയും കണ്ണുകളുടെ സ്ട്രെയിനും മാറും.
ALSO READ: എളുപ്പത്തിൽ സൗന്ദര്യ സംരക്ഷണം; ഗ്ലൂട്ടാത്തിയോണ്‍ ഓയിൽ പവർഫുള്ളാണ്
ഉറക്കം മെച്ചപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഉറങ്ങുന്നതിനു അരമണിക്കൂർ മുൻപ് എങ്കിലും സ്ക്രീനുകൾ ഓഫ് ചെയ്യണം. സ്ക്രീനിൽ നിന്നുള്ള ബ്ലൂലൈറ്റ്, മെലാനിന്റെ ഉൽപാദനം തടസ്സപ്പെടുത്തുകയും ഇത് ഉറക്കം വരാതിരിക്കാൻ കാരണമാകുകയും ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here