ഗരുഡൻ തൂക്കത്തിനിടെ കുഞ്ഞ് താഴെ വീണ സംഭവം; നടപടിയെടുക്കാൻ നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ കമ്മീഷൻ

പത്തനംതിട്ടയിൽ ഗരുഡൻ തൂക്കത്തിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ നടപടിയെടുക്കാൻ നിർദ്ദേശം നൽകി . ജില്ല ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാൻ നിർദേശം നൽകിയത്.

ALSO READ: കേരളത്തിലെ ബീച്ച് ടൂറിസത്തെ തകർക്കാർ ചില ലോബികൾ ശ്രമിക്കുന്നു: മന്ത്രി മുഹമ്മദ്‌ റിയാസ്

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനിടെയാണ് കുഞ്ഞ് നിലത്ത് വീണത്. എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് നിലത്ത് വീണത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂക്കുകാരൻ്റെ കൈയിൽ നിന്നും വീണ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ: പലചരക്കുകടയില്‍ ‘റോക്കിംഗ് സ്റ്റാര്‍ യഷ്’; അമ്പരന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍

കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഏഴംകുളം ദേവീക്ഷത്തിൽ കഴിഞ്ഞദിവസം രാത്രിയിൽ നടന്ന തൂക്കത്തിനിടെയാണ് സംഭവംവേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമർശനം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News