തൂക്ക് വഴിപാടിനിടെ കുഞ്ഞ് വീണ് പരിക്കേറ്റ സംഭവം; തൂക്കകാരനെ പ്രതി ചേര്‍ത്ത് കേസെടുത്ത് പൊലീസ്

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക് വഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. അടൂര്‍ പൊലീസാണ് കേസെടുത്തത്. തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പ്രതിചേര്‍ത്തു. ഇയാളുടെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണു പരിക്കേറ്റത് എന്നാണ് എഫ്‌ഐആര്‍.

ALSO READ: ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി; കര്‍ഷകരുടെ തീരുമാനം അറിയാന്‍ കേന്ദ്രം

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനിടെയാണ് കുഞ്ഞ് നിലത്ത് വീണത്. എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് നിലത്ത് വീണത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: പലചരക്കുകടയില്‍ ‘റോക്കിംഗ് സ്റ്റാര്‍ യഷ്’; അമ്പരന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍

കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഏഴംകുളം ദേവീക്ഷത്തിൽ കഴിഞ്ഞദിവസം രാത്രിയിൽ നടന്ന തൂക്കത്തിനിടെയാണ് സംഭവം. വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമർശനം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News