എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു

സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതി എഴുത്തച്ഛൻ പുരസ്‌കാര വിതരണ ചടങ്ങ് നടന്നു. പ്രമുഖ എഴുത്തുകാരൻ ഡോ. എസ് കെ വസന്തന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചത്.

ഡോ. എസ്. കെ വസന്തൻ മുഖം നോക്കാതെ ശരിയുടെ പക്ഷം പറയാൻ തയ്യാറായ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ സർഗാത്മക ലോകം ഒറ്റക്കള്ളിയിലൊതുക്കാനാകില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ചരിത്ര നിഘണ്ടുവിനെ വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്‌കാര ചരിത്ര നിഘണ്ടു കേരളത്തിന്‌ നൽകിയ വലിയ സംഭാവനകളിലൊന്നാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ALSO READ: വിജയിയുടെ മകന്‍ സംവിധായക തൊപ്പി അണിയുന്നു; നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

മന്ത്രി സജി ചെറിയാൻ അധ്യക്ഷനായ ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി വേണു പ്രശസ്തിപത്രം വായിച്ചു. ഡോ. അനിൽ വള്ളത്തോൾ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News