എഴുവന്തല ഉണ്ണികൃഷ്ണന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വള്ളുവനാടിന്റെ സാഹിത്യകാരനായിരുന്ന എഴുവന്തല ഉണ്ണികൃഷ്ണന്റെ പേരില്‍ എഴുവന്തല ഉണ്ണികൃഷ്ണന്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ അഞ്ചാമത് സാഹിത്യപുരസ്‌കാരത്തിന് പ്രൊഫ. സതീഷ് പോള്‍ (അണുഭൗതികത്തിലെ സങ്കല്പനങ്ങള്‍- വൈജ്ഞാനിക ഗ്രന്ഥം ), മാധവന്‍ പുറച്ചേരി (അമ്മയുടെ ഓര്‍മ്മപുസ്തകം -ആത്മ കഥ )എന്നിവര്‍ അര്‍ഹരായതായി സമിതി ചെയര്‍മാന്‍ ടി പി ഹരിദാസന്‍, കണ്‍വീനര്‍ ബിജുമോന്‍ പന്തിരുകുലം, ജൂറി ചെയര്‍മാന്‍ മോഴികുന്നം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ അറിയിച്ചു.

ALSO READ:വയനാട്‌ ബത്തേരി കടമാൻ ചിറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആര്യാട് സനല്‍കുമാര്‍(പെണ്‍കൈപെരുമ ), വാസു അരീക്കോട്(ഗുരുദര്‍ശനം കുട്ടികള്‍ക്ക് ), മോഹന്‍ ചരപ്പറമ്പില്‍(അപ്പുമാഷും മാലതിയും ഷേര്‍ളി ടീച്ചറുടെ വാട്‌സാപ്പും ), ഓമന ടി കരിമ്പുഴ(പവിഴമല്ലിപൂവുകള്‍ )എന്നിവര്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരത്തിനും അര്‍ഹത നേടി. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം 2024ആഗസ്റ്റ് പന്ത്രണ്ടിന് രാവിലെ ചെര്‍പ്പുളശ്ശേരി ശാരദാമ്പ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ സമര്‍പ്പിക്കും.

ALSO READ:‘ഹൃദയം കൊണ്ടൊരു കരുതല്‍’; ഡാലിയ ടീച്ചറുടെ ഹൃദയം പതിനാലുകാരിയില്‍ മിടിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News