പണം നല്‍കി മസാജ് പാര്‍ലറുകള്‍ വഴി സദാചാര വിരുദ്ധ പ്രവൃത്തി;അഞ്ച് പ്രവാസികൾ അറസ്റ്റിൽ

കുവൈത്തില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട കേസില്‍ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത് .ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പണം നല്‍കി സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. അറസ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഏഷ്യക്കാരാണ് അറസ്റ്റിലായത്.

ALSO READ: കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിക്ക് പത്തു വർഷം കഠിന തടവും പിഴയും

അതേസമയം സൗദി അറേബ്യയിൽ കൈക്കൂലി, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, ചൂഷണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കേസുകളിൽ ഒരുമാസത്തിനിടെ 65 പേർ അറസ്റ്റിലായി. കൺട്രോൾ ആൻഡ് ആൻറി കറപ്‌ഷൻ കമീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഭ്യന്തരം, മുനിസിപ്പൽ-ഗ്രാമ-പാർപ്പിടം, ആരോഗ്യം, പ്രതിരോധം എന്നീ മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവരാണ് പ്രതികൾ. ദുൽഹജ്ജ് മാസം നടത്തിയ 213 റെയ്ഡുകളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ALSO READ: ചാറ്റ് ജിപിടി-യുടെ ആന്‍ഡ്രോയിഡ് ആപ്പ് ഉടൻ എത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News