എഫ്എ കപ്പിലെ ആവേശകരമായ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ആഴ്‌സണലിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന വാശിയേറിയ മത്സരത്തിന് ഒടുവിലായിരുന്നു റെഡ് ഡെവിള്‍സ് ജയം പിടിച്ചെടുത്തത്. ഡിയാഗോ ഡാലോട്ട് റെഡ് കാര്‍ഡ് വാങ്ങിയിതിനെ തുടര്‍ന്ന് പത്ത് പേരായി ചുരങ്ങിയിട്ടും, മികച്ച പ്രകടനത്തിലൂടെയാണ് ആഴ്‌സണലിനെതിരെ യുണൈറ്റഡ് ജയം സ്വന്തമാക്കിയത്.
തുര്‍ക്കിഷ് ഗോള്‍കീപ്പര്‍ അല്‍തയ് ബയേന്‍ഡറിന്റെ മികച്ച സേവുകളാണ് യുണൈറ്റഡിന്റെ ജയത്തില്‍ നിര്‍ണായകമായത്. ഇരുടീമുകളും ഒന്നുവീതം ഗോള്‍ നേടിയതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അഞ്ച് ഗോളുകള്‍ യുണൈറ്റഡ് നേടിയപ്പോള്‍ ആഴ്‌സണല്‍ മൂന്നില്‍ ഒതുങ്ങി. ഇതോടെ യുണൈറ്റഡ് ജയിക്കുകയായിരുന്നു.
Read Also: ജിദ്ദയില്‍ പഞ്ചാരിമേളം തീര്‍ത്ത് കറ്റാലന്‍സ് സൂപ്പര്‍കപ്പില്‍ മുത്തമിട്ടു; റയലിന് നാണക്കേടോടെ മടക്കം
തുടര്‍ച്ചയായ പരാജയത്തിനൊടുവില്‍ വിജയവഴിയിലേക്ക് വന്ന യുണൈറ്റഡിന് എഫ്എ കപ്പ് നിലനിര്‍ത്താനാകുമെന്ന് പ്രതീക്ഷ നല്‍കുന്ന വിജയമാണ് ഗണ്ണേഴ്‌സിനെതിരെ നേടിയത്. നാലാം റൗണ്ടില്‍ ലൈസസ്റ്റര്‍ സിറ്റിയാണ് എതിരാളികള്‍. ഓള്‍ഡ് ട്രാഫോഡിലാണ് മത്സരമെന്നത് യുണൈറ്റഡിന് ആശ്വാസമാകും. പരാജയത്തോടെ തുടങ്ങിയ പുതിയ ആശാന്‍ റൂബന്‍ അമോറിമിനും ഏറെ ആശ്വാസം പകരുന്നതാണ് ആഴ്‌സണലിനെതിരായ ഈ വിജയം. മാത്രമല്ല, പ്രീമിയര്‍ ലീഗിലെ വരും മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയും പകരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here