എഫ്എ കപ്പ് ഫൈനൽ: ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഏറ്റുമുട്ടും.

എഫ് എ കപ്പ് ഫൈനൽ മത്സരം ഇന്ന്. വെംബ്ലി സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഏറ്റുമുട്ടും. രാത്രി 7:30നാണ് മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും സീസണിലെ രണ്ടാം കിരീടമാണ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കപ്പ് കിരീടവും മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടവും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

ട്രെബിൾ കിരീടം എന്ന മോഹവുമായി മുന്നേറുന്ന സിറ്റി ഇന്ന് എഫ് എ കപ്പും അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗും സ്വന്തമാക്കാം എന്ന് ഉറച്ചാണ് ഇറങ്ങുന്നത്. ഹാളണ്ട് നയിക്കുന്ന അറ്റാക്കിംഗ് നിരയാണ് സിറ്റിയുടെ കരുത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News