എഫ്എ കപ്പ് ഫുട്ബോൾ: ആസ്റ്റൺ വില്ലയെ തകർത്ത് ചെൽസി പ്രീ ക്വാർട്ടറിൽ

എഫ്‌എ കപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ ആസ്റ്റൺ വില്ലയെ 3–1ന്‌ പരാജയപ്പെടുത്തി ചെൽസിക്ക് ആശ്വാസ വിജയം. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ 4–2ന്‌ വൂൾവറാംപ്‌ടൺ വണ്ടറേഴ്‌സിനോട്‌ വലിയ പരാജയം ഏറ്റുവാങ്ങിയ ശേഷമുള്ള ആദ്യ കളിയായിരുന്നു ചെൽസിയുടേത്.

ALSO READ: ‘777 കോടി മുടക്കി മോദി തുറന്ന സ്വപ്‌ന തുരങ്കം വെള്ളത്തിൽ’, അറ്റകുറ്റപ്പണി നടക്കില്ല പുതുക്കിപ്പണിയണമെന്ന് വിദഗ്ധർ

വില്ലയ്‌ക്കെതിരെ അവരുടെ ഗ്രൗണ്ടിൽ നിന്ന് ഏറ്റവും അച്ചടക്കത്തോടെയാണ് ചെൽസി പോരാടിയത്. ഗോൾ നേടിയത് കോണോർ ഗല്ലാഗെർ, നിക്കോളാസ്‌ ജാക്‌സൺ, എൺസോ ഫെർണാണ്ടസ്‌ എന്നിവരാണ്. എൺസോ 25 വാര അകലെ നിന്ന് ഫ്രീകിക്കിലൂടെയാണ്‌ ലക്ഷ്യം നേടിയത്. ആസ്റ്റൺ വില്ലയുടെ ആശ്വാസം മൂസ ദിയാബിയായിരുന്നു. ഷൂട്ടൗട്ടിൽ ബ്രിസ്റ്റൾ സിറ്റിയെ മറികടന്ന്‌ നോട്ടിങ്‌ഹാം ഫോറസ്റ്റും അവസാന പതിനാറിൽ ഇടംപിടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News