കൺ നിറയും ഈ കാഴ്ച; മൂന്ന് മണിക്കൂറിൽ അർജുനെ തന്റെ മുഖത്ത് വരച്ചുചേർത്ത് നിവ്യ, അഭിനന്ദിച്ച് സോഷ്യൽ മീഡിയ

arjun face art

മലയാളികളുടെ തീരാനോവായി മാറിയ വ്യക്തിയാണ് ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുൻ. മണ്ണിടിച്ചിലിൽ അർജുൻ കാണാതായെന്ന് അറിഞ്ഞതുമുതൽ മലയാളികളൊന്നടങ്കം ജാതി – മത ഭേദമില്ലാതെ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു അർജുന്റെ ശരീരം കണ്ടെത്തുകയും, സംസ്കാരം നടത്തുകയും ചെയ്തത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട അർജുനെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ.

Also Read; ഈ വഴിയേ പോയാൽ ചെലവ് കൂടും; രാജ്യത്ത് ഏറ്റവും ചെലവേറിയ ദേശീയ പാതയായി മുംബൈ- പുണെ എക്‌സ്പ്രസ് ഹൈവേ, കാരണമിതാണ്…

തന്റെ മുഖത്ത് ചായങ്ങൾക്കൊണ്ട് വരച്ച് പുനഃസൃഷ്ടിച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ് കേച്ചേരി ആളൂർ സ്വദേശിയായ നിവ്യ വിനീഷ്. സ്ഥിരമായി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ മേക്കപ്പ് ട്രാൻസ്ഫോർമേഷൻ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് നിവ്യ. തന്റെ വീഡിയോയിൽ കമന്റായി വന്ന ആവശ്യങ്ങളെ പരിഗണിച്ചാണ് നിവ്യ ഇപ്പോൾ അർജുനെ തന്റെ മുഖത്ത് വരച്ചത്.

Also Read; ‘വേഗം സുഖം പ്രാപിക്കട്ടെ’; സൂപ്പര്‍സ്റ്റാറിന് ആശ്വാസവാക്കുകളുമായി ഉലകനായകന്‍

മേക്കപ്പ് ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തിയാണ് നിവ്യ അർജുനെ തന്റെ മുഖത്ത് വരച്ചത്. പ്രധാനമായും മൂക്ക്, താടി, കവിൾ എന്നീ ഭാഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. അർജുന്റെ മുഖം വരക്കാനായി മൂന്ന് മണിക്കൂറോളമെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ കണ്ട് അർജുന്റെ കുടുംബം നിവ്യയെ വിളിച്ച് സന്തോഷം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News