മുഖത്തെ ചുളിവുകൾ പ്രശ്നമാണോ? മുഖ സൗന്ദര്യം സംരക്ഷിക്കാൻ വീട്ടില്‍ പരീക്ഷിക്കാം ചില പൊടിക്കൈകൾ

മുഖ സൗന്ദര്യത്തെ കുറിച്ച് ചിന്തയില്ലാത്തവർ ചുരുക്കമാണ്. എന്നാല്‍ പ്രായം ആകുംതോറും മുഖതുണ്ടാകുന്ന ചുളിവുകള്‍ സ്വാഭാവികമാണ്. ഇത്തരത്തില്‍ ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളും വരകളും മാറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളുണ്ട്.

ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളും വരകളും മാറ്റാന്‍ വീട്ടിൽ പരീക്ഷിക്കാവുന്ന പൊടിക്കൈകൾ

. വാഴപ്പഴത്തിൽ വിറ്റാമിന്‍ എ, ബി6, സി തുടങ്ങിയ അടങ്ങിയിട്ടുണ്ട്. ചർമത്തിൽ കൊളാജൻ വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ ഉള്ളതിനാലും ഇവ ചര്‍മത്തിലെ ചുളിവുകളെ തടയാന്‍ സഹായിക്കും. ഇതിനായി ആദ്യം പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകുക.

. പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ടയും ചര്‍മത്തിലെ ചുളിവുകളെ തടയാന്‍ സഹായിക്കും. ഇതിനായി ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ വെള്ളരിക്ക നീര് എന്നിവ എടുത്ത് മിശ്രിതമാക്കുക. ശേഷം ഇത് മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയുക

. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ഉടച്ചു മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയുക

. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക

. കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയുക

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News