അരിപൊടി തന്നെ ധാരാളം; മുഖം തിളക്കമുള്ളതാക്കാം

ചർമ്മ സംരക്ഷണത്തിനായി പല വഴികളും നോക്കുന്നവരാണു നമ്മൾ.വീട്ടിൽ തന്നെ ഇതിനായി പല വഴികളും ഉണ്ട്. സ്വാഭാവികമായും ക്യാഷ് കളഞ്ഞ് സൗന്ദര്യ സംരക്ഷണം ചെയ്യേണ്ടതില്ല, പകരം വീട്ടിലെ കുറഞ്ഞ ചേരുവകൾ കൊണ്ട് സൗന്ദര്യം വർദ്ധിപ്പിക്കാം. അതിനായി അരിപ്പൊടി നന്നായി സഹായിക്കും.

കരുവാളിച്ച ചർമം തിളക്കമുള്ളതാക്കാൻ ഈ അരിപൊടി ഏറെ സഹായകമാണ്. അരിപ്പൊടി തേനുമായോ അല്ലെങ്കിൽ തൈരുമായോ മിക്സ് ചെയ്ത് മുഖത്തിട്ടാൽ മുഖം തിളക്കമുള്ളതാകും. കൂടാതെ അരിപ്പൊടിയും പാലും/ തൈരും കോഫി പൗഡറും കൂടി മിക്സ് ചെയ്ത് മുഖത്തിട്ടാലും മുഖം തിളക്കമുള്ളതാകും.അരിപ്പൊടിയും കടലമാവും തൈരും കൂടി മിക്സ് ചെയ്ത് മുഖത്തിടാം. ഇത് നല്ലൊരു പായ്ക്ക് ആണ്.

also read: ഇതിപ്പോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് അല്ലേ! അവോക്കാഡോ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഉള്ള ഗുണങ്ങൾ ഇതൊക്കെ…

കൂടാതെ അരിപ്പൊടിയും അൽപ്പം ഗ്രീൻ ടീയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിട്ട ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകാം. അരിപ്പൊടിയും തക്കാളി നീരും കൂടി ചേർത്ത് മുഖത്തിട്ടാലും ചർമം തിളക്കമുള്ളതാക്കാം. അരിപ്പൊടിയും കറ്റാർവാഴയുടെ ജെല്ലും യോജിപ്പിച്ച് മുഖത്തിട്ടാലും സൗന്ദര്യം കാത്ത് സൂക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News